stanley-medical-college

ചെന്നൈ സ്റ്റാന്‍‌ലി  സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയത്. വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് മാറിപ്പോയത്. കവരപ്പേട്ട പടമ്പാക്കം സ്വദേശിയായ 19കാരി അനുഷ്‌കയുടെയും മണലി സ്വദേശി 18കാരി പ്രിയദര്‍ശിനിയുടെയും മൃതദേഹമാണ് ആശുപത്രിയില്‍നിന്ന് ബന്ധുക്കള്‍ക്ക് മാറി വിട്ടു നല്‍കിയത്.  

പ്രിയദര്‍ശിനിയുടേതെന്ന് പറഞ്ഞ് അനുഷ്‌കയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്. മൃതദേഹവുമായി വീട്ടിലെത്തിയ ബന്ധുക്കള്‍ പൊതുദര്‍ശനം നടത്തി സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.  ചിതയിലേക്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്  മൃതദേഹം പ്രിയദര്‍ശിനിയുടേതല്ലെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്.  തുടര്‍ന്ന് അനുഷ്കയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ അധികൃതരോട് വഴക്കുണ്ടാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.  

ഇതിനുശേഷമാണ് ആശുപത്രി അധികൃതര്‍ മൃതദേഹങ്ങള്‍ പരിശോധിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിന് പിഴവ് പറ്റിയതാണെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം. രണ്ട് മൃതദേഹങ്ങളും ജീര്‍ണിച്ച നിലയിലായിരുന്നു. ഓരോ പ്രായക്കാരും ഒരുപോലെയുള്ള ശരീരപ്രകൃതവുമായിരുന്നു അനുഷ്‌കയ്ക്കും പ്രിയദര്‍ശിനിക്കും. കൂടാതെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രവും ഒരേ നിറത്തിലുള്ളതായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

ENGLISH SUMMARY:

In a shocking lapse at Chennai Stanley Government Medical College, the dead bodies of two young women who committed suicide in separate incidents were swapped. The bodies of 19-year-old Anushka from Kavarapettai Padambakkam and 18-year-old Priyadharshini from Manali were interchanged by hospital authorities. Priyadharshini's family received Anushka's body post-autopsy, performed the funeral rituals, and only realized the mistake right before setting the pyre alight. Hospital authorities defended themselves by claiming that Priyadharshini's father misidentified the body, adding that both bodies were decomposed, shared similar physical features, and wore identical-colored clothing.