ai-india

ആനിമേഷൻ, വിഎഫ്എക്സ്, എഐ, ഗെയിമിംഗ്... ഈ സാങ്കേതിക മേഖലകളിൽ താല്പര്യമുണ്ടെങ്കിൽ  ഇതാ നിങ്ങളുടെ ബിസിനസിനോ സ്റ്റാർട്ടപ്പിനോ വമ്പൻ കുതിപ്പേകാൻ കേന്ദ്ര സർക്കാരിന്റെ ഒരു കിടിലൻ പ്രഖ്യാപനം. "ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക" എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപ്പിലാക്കുന്ന 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ' രണ്ടാം സീസണിലേക്ക് അപേക്ഷിക്കാം. മികച്ച പ്രൊപ്പോസലുകൾക്ക് ഒരു കോടി രൂപ വരെയാണ് ഗ്രാന്റായി ലഭിക്കുന്നത്

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വ്യവസായ അധിഷ്ഠിത ചലഞ്ചുകൾ സംഘടിപ്പിക്കാൻ പരമാവധി ഒരു കോടി രൂപ വരെ ഒറ്റത്തവണ ഗ്രാന്റായി ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ആനിമേഷൻ, വിഎഫ്എക്സ് (VFX), ഓൺലൈൻ ഗെയിമിംഗ്, ഇ-സ്പോർട്സ്, ഡിജിറ്റൽ ആൻഡ് സോഷ്യൽ മീഡിയ തുടങ്ങി 50-ലധികം ചലഞ്ചുകളാണ് ഈ സീസണിലുള്ളത്.

മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, ഓർഗനൈസേഷനുകൾ എന്നിവർക്ക് അപേക്ഷിക്കാം. ഫിലിം, ഐടി, ആനിമേഷൻ രംഗത്ത് കുതിച്ചുയരുന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇതൊരു സുവർണ്ണാവസരമാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്. ഇതിനായി  ഒരു പ്രത്യേക വെബ് പോർട്ടലും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. https://wavesbazaar.com/create-india-challenge/season2/ifp

2027-ൽ നടക്കാൻ പോകുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് ഉച്ചകോടിക്ക് (WAVES 2027) മുന്നോടിയായാണ് സർക്കാർ ചലഞ്ചുകൾ സംഘടിപ്പിക്കുന്നത്. ഈ ചലഞ്ചുകളിലെ വിജയികൾക്കും  മികച്ച സൃഷ്ടികൾക്കും 2027-ലെ ഉച്ചകോടിയിലെ 'ക്രിയേറ്റോസ്ഫിയർ' വേദിയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ENGLISH SUMMARY:

The Create in India Challenge Season 2 is a significant initiative by the Indian government offering substantial grants for startups and businesses in emerging technology sectors like AI, animation, VFX, and gaming. This program, aligned with the 'Create in India, Create for the World' vision, provides an excellent opportunity for Kerala's booming startups and companies to gain global recognition.