കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം. സ്വന്തം കൃഷിയിടത്തിന് സ്വന്തം മന്ത്രാലയത്തിൽനിന്ന് 99.6 ലക്ഷം രൂപയുടെ സബ്സിഡി അനുവദിച്ചതായി ഇംഗ്ലിഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിൽ വെള്ളരിക്ക കൃഷിക്ക് 99.6 ലക്ഷം സബ്സിഡി നേടിയെന്നാണ് ആരോപണം.
ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടെയുള്ള പദ്ധതിയിലൂടെയാണ് സബ്സിഡി അനുവദിച്ചത്. പോളിഹൗസ് വെള്ളരിക്ക കൃഷി പദ്ധതിക്കാണ് സഹായം ലഭിച്ചത്. പദ്ധതിയുടെ ആകെ ചെലവ് ഒരുകോടി 99 ലക്ഷം രൂപയാണ്. ഇതിൽ 50 ശതമാനം സബ്സിഡിയായാണ് അനുവദിച്ചത്. മന്ത്രിക്ക് പുറമെ രാജസ്ഥാൻ കേഡർ മുതിർന്ന IAS ഉദ്യോഗസ്ഥനായ നരേഷ്പാൽ ഗംഗ്വാറിനും കുടുംബത്തിനും സബ്‌സിഡി ലഭിച്ചതായി ദ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.