Image: @morepranit
ഡേറ്റിങിന് ഒപ്പം വന്ന പെണ്‍കുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്തെന്നും ആ പണത്തിന് പകരമായി അവളെ ലൈംഗികമായി ഉപയോഗിച്ചുവെന്നമുള്ള യുവാവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്റ്റാന്‍ഡപ് കൊമേഡിയന്‍ പ്രണിത് മോറിന്‍റെ ഷോ വിവാദത്തിലായത്. വലിയ വിമര്‍ശനങ്ങള്‍ക്കാണ് യുവാവിന്‍റെ വെളിപ്പെടുത്തലും അതിനോടുള്ള കൊമേഡിയന്‍റെ പ്രതികരണവും വഴിവച്ചത്. തൊട്ടുപിന്നാലെ പരിപാടിയില്‍ പങ്കെടുത്ത ഡോക്ടറായ യുവതിയുടെ, പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍ നോക്കി കമന്‍റടിക്കുമെന്ന വെളിപ്പെടുത്തലും സൈബറിടങ്ങളില്‍ രൂക്ഷ പ്രതികരണങ്ങള്‍ക്ക് കാരണമായി. ഇപ്പോളിതാ പ്രണിത് മോറിന്‍റെ തന്നെ കോമഡി ഷോയിലെ മറ്റൊരു വിഡിയോ ആണ് ചര്‍ച്ചയാകുന്നത്.
ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ വനിതാ ഡെന്‍റിസ്റ്റിനോടുള്ള ലൈംഗികത കലര്‍ന്ന ചോദ്യങ്ങളാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. ചികില്‍സയ്ക്കായി വരുന്ന പെണ്‍കുട്ടികള്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ഡെന്‍റിസ്റ്റിന് തിരിച്ചറിയാനാകുമോ എന്നാണ് ചോദ്യം. ‘അൺകംഫർട്ടബിൾ ആണെങ്കിൽ പറയണ്ട, കേട്ടോ?’ എന്ന് പറയുന്നുണ്ടെങ്കില്‍പ്പോലും തന്ത്രപൂര്‍വ്വം കൊമേഡിയന്‍ തന്നെ അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്നു. ചോദ്യം കേട്ട് എന്ത് മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം ഞെട്ടിയിരിക്കുന്ന ഡോക്ടറോട് വീണ്ടും ഇയാള്‍ ചോദ്യം ആവര്‍ത്തിക്കുന്നു. പെണ്‍കുട്ടികളുടെ വായ കണ്ടാല്‍ മാത്രമല്ല ആണ്‍കുട്ടികളുടെ വായ കണ്ടാലും മനസിലാകും വായ എല്ലാവര്‍ക്കും ഉണ്ടല്ലോ എന്ന് ഉത്തരം നല്‍കുമ്പോള്‍ പ്രണിത് ‘പരിശോധനയക്കായി’ സ്വയം വാ തുറന്ന് കാണിക്കുകയും ചെയ്യുന്നു.
ഒരു ആന്റി ചെക്കപ്പിനായി വന്നാല്‍ പല്ലില്‍ എന്തെങ്കിലും കണ്ടാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകുമോ എന്നും അത് സഹപ്രവര്‍ത്തകരോട് പറഞ്ഞ് ചിരിക്കാറുണ്ടോ എന്നും ചോദ്യമുണ്ട്. ചോദ്യത്തിന് പിന്നാലെ ലൈംഗിക ചേഷ്ടകളും പ്രണിത് കാണിക്കുന്നു. അവിടെയും അവസാനിക്കുന്നില്ല ഇത് വിഴുങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ, പിന്നെ എന്തുകൊണ്ടാണ് പെൺകുട്ടികൾ അത് ചെയ്യാത്തത് എന്നെല്ലാമാണ് പ്രണിതിന്‍റെ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍. തുടര്‍ച്ചയായ ഇത്തരം ചോദ്യങ്ങളില്‍ അണ്‍ംകംഫര്‍ട്ടബിളാകുന്ന വനിതാ ഡോക്ടര്‍ എനിക്കറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. ആര്‍ക്കെങ്കിലും ഓറല്‍ ഹെല്‍ത്തിനെ കുറിച്ച് സംശയമുണ്ടോ ഫ്രീയായിട്ട് ചോദിക്കാം എന്നെല്ലാം കാണികളോട് പറഞ്ഞ് കൊമേഡിയന്‍ യുവതിയെ കൂടുതല്‍ അസ്വസ്ഥയാക്കുകയും ചെയ്യുന്നുണ്ട്.
ഒരിക്കല്‍ മദ്യപിച്ച് പല്ല് എടുക്കണം എന്ന ആവശ്യവുമായി വന്ന ഒരാളില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവം യുവതി തുറന്ന് പറയുമ്പോളും അതിനെ തമാശ രൂപേണയാണ് പ്രണിത് മാറ്റിയെടുക്കുന്നത്. അയാളെ കോളറിന് പിടിച്ച് പുറത്താക്കി എന്ന് പറയുമ്പോള്‍ ‘ഇങ്ങനെയാണോ നിങ്ങൾ രോഗികളെ ട്രീറ്റ് ചെയ്യുന്നത്?’ എന്നായിരുന്നു പ്രണിതിന്‍റെ ചോദ്യം. കൂടാതെ യുവതിയോട് തന്‍റെ ഒപ്പം വന്ന സുഹൃത്ത് ആരാണ് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന തരത്തിലുള്ള സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചോദ്യങ്ങളും ഷോയില്‍ ഏറെയാണ്.
പ്രണിത് മോറിന്‍റെ ഷോയുടെ ഓരോ എപ്പിസോഡുകളും വീണ്ടും വീണ്ടും ചര്‍ച്ചയാകുമ്പോള്‍ വിമര്‍ശനങ്ങളും കനക്കുകയാണ്. കോമഡിയുടെ പേരിൽ ഇതാണോ വിറ്റഴിക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം അശ്ലീലം മാത്രം പറയുന്ന പ്രണിതിനെ ആരും ചോദ്യം ചെയ്യാത്തത്? എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. ‘കോമഡി എന്ന് പറഞ്ഞ് സെക്സും പോണും വൃത്തികെട്ട തമാശകളും മാത്രം വിൽക്കുന്ന ഇയാളെപ്പോലെയുള്ളവരെ ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കുകയാണ് വേണ്ടതെന്നും’ ആളുകള്‍ അഭിപ്രായപ്പെടുന്നു.