നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ സഹസ്ഥാപകന്റെ സാന്നിധ്യത്തില്‍ ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം പ്രകാശിപ്പിക്കും. നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യൻ്റെ അന്തസ്സ് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് രേഖയെന്ന് വത്തിക്കാൻ അറിയിച്ചു.അടുത്ത തിങ്കളാഴ്ചയാണ് പ്രകാശനം.
ട്രംപ് ഭരണകൂടവുമായി ഭിന്നാഭിപ്രായം തുടരുന്നതിന്റെ സൂചനയാണ് അന്ത്രോപിക് സഹസസ്ഥാപകന്‍ ക്രിസ്റ്റഫർ ഓലയുടെ സാന്നിധ്യം ലിയോ പതിമൂന്നാമൻ മാർപാപ്പ ചാക്രികലേഖനമായ 'രേരും നൊവാരും' ഒപ്പുവെച്ച് 135 വർഷം തികയുന്ന മേയ് 15നാണ് ലിയോ പതിനാലാമൻ പുതിയ രേഖയിൽ ഒപ്പുവെച്ചത്. വ്യാവസായിക വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ മുതലാളിത്തത്തിൻ്റെ പരിമിതികൾ തൊഴിലാളികളോട് ഭരണകൂടങ്ങൾക്കും തൊഴിലുടമകൾക്കുമുള്ള കടമകൾ എന്നിവയാണ് ആ രേരും നൊവാരും പ്രതിപാദിച്ചത്. 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' അതായത് മഹത്തായ മാനവികത എന്നാണ് പുതിയ രേഖയുടെ പേര്.
വ്യാവസായിക വിപ്ലവം ഉയർത്തിയ അതേ ചോദ്യങ്ങളാണ് നിർമിതബുദ്ധി വിപ്ലവവും ഉയര്‍ത്തുന്നതെന്ന് കരുതുന്ന ലിയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ യുദ്ധരംഗത്തെ എഐ ഉപയോഗത്തില്‍ ആശങ്കപ്പെടുന്ന വ്യക്തിയാണ്. യുഎസ് സൈന്യത്തില്‍ എഐ അനിയന്ത്രിതമായ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അന്ത്രോപികുമായി ട്രംപ് ഉടക്കിലാണ്. അന്ത്രോപികിന്റെ സേവനനങ്ങള്‍ യുഎസ് ഭരണകൂടം സര്‍ക്കാര്‍ മേഖലയില്‍ വിലക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ക്രിസ്റ്റഫര്‍ ഓലയുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നത് സാധാരണ മാര്‍പ്പാപ്പമാര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാറുമില്ല.
തൊഴിൽ നീതി സമാധാനം എന്നിവയില്‍ അധിഷ്ഠിതമായ സന്ദേശങ്ങളാവും എഐ ചാക്രികലേഖനം ചർച്ച ചെയ്യുക.