ഇന്ത്യൻ വ്യോമസേനയ്ക്കായി മൂന്ന് അത്യാധുനിക അൾട്രാ ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകൾ പാട്ടത്തിനെടുക്കാന്‍ പ്രതിരോധ മന്ത്രാലയം. ടെണ്ടര്‍ നടപടികളുടെ ഭാഗമായി കമ്പനികളിൽ നിന്ന് വിവരങ്ങൾ തേടി മന്ത്രാലയം പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി.

20 ടൺ ഭാരം വഹിക്കാനും ഹിമാലയൻ മലനിരകളടക്കം ഉയർന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാനും ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് ലക്ഷ്യമിടുന്നത്.  നിലവിൽ ഈ അളവിൽ ഭാരം വഹിക്കാൻ ശേഷിയുള്ളത് റഷ്യൻ നിർമ്മിത Mi-26 ഹെലികോപ്റ്ററിനാണ്.  അതിനാൽ Mi-26 ഹെലികോപ്റ്ററുകൾക്കായിരിക്കും മുൻഗണന.

ENGLISH SUMMARY:

Indian Air Force is looking to lease three ultra heavy-lift helicopters. The defense ministry has issued a preliminary notification seeking information from companies as part of the tender process.