എസ്‍ഡിപിഐ ബന്ധത്തെച്ചൊല്ലി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വലിയ രാഷ്ട്രീയപ്പോരാണ് നടന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും എസ്‍ഡിപിഐയ്ക്കൊപ്പം ഒറ്റക്കെട്ടായാണ് ഡിഎംകെ മുന്നണിയുടെ ഭാഗമായി മല്‍സരിക്കുന്നത്.
സിപിഎം എസ്ഡിപിഐ വോട്ട് വാങ്ങുന്നത് കോണ്‍ഗ്രസ് കേരളത്തില്‍ വലിയ പ്രചാരണ ആയുധമാക്കിയതാണ്. കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ സിപിഎം കുഴഞ്ഞു. എന്നാല്‍ വാളയാര്‍ കടന്നാല്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന മതേതരപുരോഗമന സഖ്യത്തിന്‍റെ ഭാഗമാണ് സിപിഎമ്മും കോണ്‍ഗ്രസും എസ്‍ഡിപിഐയും മുസ്‍ലിംലീഗും.
എല്ലാ പാര്‍ട്ടികളുടെയും കൊടികള്‍ ഒന്നിച്ചുകെട്ടിയാണ് പ്രചാരണം. എസ്‍ഡിപിഐ വര്‍ഗീയപാര്‍ട്ടിയാണോ എന്ന ആശയക്കുഴപ്പം തമിഴ്നാട്ടിലില്ലെന്ന് മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഡിഎംകെ. എസ്ഡിപിഐയ്ക്ക് ഡിഎംകെ ഒരു സീറ്റ് നല്‍കിയിട്ടുണ്ട്. എസ്ഡിപിഐ തമിഴ്നാട് അധ്യക്ഷന്‍ മുഹമ്മദ് മുബാറക്ക് മല്‍സരിക്കുന്നത് ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തിലാണ്.