vijay-rally

ടിവികെയുടെ പ്രചരണ റാലിക്കിടെ വിജയ്​ക്ക് ആരാധകന്‍ ഫ്രെയിം ചെയ്ത ചിത്രം നല്‍കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അന്തരിച്ച തമിഴ് നടനും ഡിഎംഡികെ നേതാവുമായിരുന്ന വിജയ്​കാന്തിനും ഭാര്യ സംഗീതക്കുമൊപ്പം നില്‍ക്കുന്ന വിജയ്​യുടെ ചിത്രമാണ് ആരാധകന്‍ വിജയ്​ക്ക് കൈമാറിയത്. ചിത്രം കണ്ടുള്ള വിജയ്​യുടെ റിയാക്ഷന്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

ആരാധകൻ നീട്ടിയ ഫോട്ടോ വാങ്ങി വിജയ് ആരാധകര്‍ക്ക് നേരെ ഉയര്‍ത്തി പിടിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനുശേഷം ചിത്രം കുറച്ചു സമയം സൂക്ഷ്മമായി നോക്കുകയും ചെയ്തു. വിജയകാന്ത്, വിജയിയുടെയും സംഗീതയുടെയും കൈപിടിച്ചു നിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ഒരു വിവാഹ ചിത്രമായിരുന്നു അത്. ചിത്രത്തില്‍ നവവധുവിനെ പോലെയായിരുന്നു സംഗീതയുടെ വസ്ത്രങ്ങള്‍. 

വിജയ്​യും സംഗീതയും വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. താരം വളരെ ശാന്തതയോടെയും പക്വതയോടെയുമാണ് താരം ഈ സാഹചര്യത്തെ കൈകാര്യം ചെയ്തതെന്നാണ് വിഡിയോ കണ്ട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. 

ENGLISH SUMMARY:

This viral video captures actor Vijay receiving a framed photograph from a fan during a promotional rally. The image depicts a heartwarming edit of Vijay with the late Tamil actor and DMDK leader Vijayakanth and his wife Sangitha, a moment that has garnered significant attention online.