gold-iphone

TOPICS COVERED

അമ്മയുടെ മാല മോഷ്ടിച്ച് പണയം വച്ച് ഐഫോണ്‍ വാങ്ങിയ കേസില്‍ മകന്‍ പിടിയില്‍. ഹിമാചല്‍ പ്രദേശ് ഹമീര്‍പൂരിലാണ് സംഭവം. അമ്മയുടെ സ്വര്‍ണം സ്വന്തം  സഹോദരിയുടെയും സുഹൃത്തിന്‍റെയും സഹായത്തോടെയാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ചത്. തുടര്‍ന്ന് മൂന്ന് ലക്ഷത്തിനാണ് സ്വര്‍ണം പണയംവച്ചത്. 

തന്‍റെ സ്വര്‍ണം നഷ്ടപ്പെട്ടതറിഞ്ഞ അമ്മ ഹമീര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്വര്‍ണ പണയ വില്‍പ്പന കേന്ദ്രങ്ങളെ ചുറ്റി പൊലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിനിടെയാണ് ഒരു സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും കളവുപോയ സ്വര്‍ണം പൊലീസ് കണ്ടെടുത്തത്. ‌

മകന്‍ സ്വര്‍ണം മോഷ്ടിച്ചെങ്കിലും അത് പണയംവയ്ക്കാന്‍ സഹായിച്ചത് സഹോദരിയും കൂട്ടുകാരനമാണെന്ന് തുടര്‍ അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. 

ENGLISH SUMMARY:

A son was arrested for stealing his mother's gold necklace to buy an iPhone. The incident, which occurred in Hamirpur, Himachal Pradesh, involved the minor allegedly pawning the gold for three lakh rupees with the help of his sister and a friend.