പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍. ഒരു കോടി ഇന്ത്യക്കാര്‍ സംഘര്‍ഷമേഖലയിലുണ്ട്. ഏതാനും ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളിയെന്നും 37,500 ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട് . 41 രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. പെട്രോളിയം കരുതല്‍ ആവശ്യത്തിനുണ്ട് . പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നെന്നും, ഇതിലൂടെ വലിയ അളവില്‍ ഇന്ധനം ലാഭിക്കുന്നെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാനവികതയ്ക്കും സമാധാനത്തിനുമായി രാജ്യം ശബ്ദിക്കുന്നു. എല്ലാ കക്ഷികളോടും സമാധാനത്തിന് ആഹ്വാനം ചെയ്യുന്നു, യുദ്ധത്തിന്‍റെ പ്രത്യാഘാതം ദീര്‍ഘകാലം നിലനില്‍ക്കുമെന്നും മോദി പറഞ്ഞു. യുദ്ധവെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി. സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചുനില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു