Activists of Left-wing address the media after clashes between ABVP and Leftist groups late at night on the JNU campus (ANI)
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി- ഇടത് വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർവകലാശാല അറിയിച്ചു.
പുലർച്ചെ ഒന്നരയോടെയാണ് സംഘർഷമുണ്ടായത്. ഇടത് വിദ്യാർഥി സംഘടനകൾ ഈസ്റ്റ് ഗേറ്റിലേക്ക് നടത്തിയ മാർച്ച് പിന്നാലെയായിരുന്നു അക്രമം. വ്യാപക കല്ലേറുമുണ്ടായി. ജെ.എന്‍.യു വിദ്യാർഥി യൂണിയന്‍റെ മാർച്ച് എബിവിപി പ്രവർത്തകർ തടഞ്ഞെന്നും വിദ്യാർഥികളെ ആക്രമിച്ചതായും ഇടത് സംഘടനകൾ ആരോപിച്ചു. ജെഎന്‍യും വിസി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് രാജിവയ്ക്കണമെന്നുൾപ്പെടെ ആവശ്യപ്പെട്ട് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ സമരത്തിലാണ്.
അതേസമയം, ഇടതുവിദ്യാർഥികൾ ആക്രമിച്ചെന്നും ലൈബ്രറിയിലെത്തി മർദിച്ചതായും എബിവിപിയും ആരോപിക്കുന്നുണ്ട്. എബിവിപി പ്രവർത്തകൻ പ്രതീക് ഭരദ്വാജിനെ ഇടതു പ്രവർത്തകർ അഗ്നിരക്ഷാ എക്സിറ്റൻഗുഷർ ഉപയോഗിച്ച് കാഴ്ച മറച്ചശേഷം ശേഷം ക്രൂരമായി മർദിച്ചുവെന്നും പരാതിയുണ്ട്. സംഘർഷത്തിന് പിന്നാലെ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. പരസ്പരമുള്ള കല്ലേറിൽ പരുക്കേറ്റവരുമായാണ് ഇരു വിദ്യാർഥി സംഘടനകളും വാർത്താ സമ്മേളനത്തിനെത്തിയത്.