manipur-conflict-latestnews

സംഘര്‍ഷം കെട്ടടങ്ങാതെ മണിപ്പുരിലെ ഉക്രുല്‍. മറ്റ് ജില്ലകളിലേക്കും സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ മദ്യപിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് തീവയ്പ്പിലേക്കും അക്രമത്തിലേക്കും നയിച്ചത്. 

കുക്കികളും നാഗകളും തമ്മില്‍ സംഘര്‍ഷമുണ്ടായ ഉക്രുലില്‍ സൈന്യവും കേന്ദ്രസേനകളും പൊലീസും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്. സാഹചര്യം പൂര്‍ണമായി നിയന്ത്രണത്തിലായിട്ടില്ലെന്ന് ഉക്രൂലിലെ മലയാളി ജില്ലാ കലക്ടര്‍ ആശിഷ് ദാസ് പറയുന്നു. മറ്റ് ജില്ലകളിലേക്ക് സംഘര്‍ഷം പടരാനും സാധ്യതയുണ്ട്. നിയമവിരുദ്ധമായ ബങ്കറുകള്‍ നീക്കം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. 

ENGLISH SUMMARY:

Tensions remain high in Manipur's Ukhrul district following violent clashes between Kuki and Naga communities. The conflict, which reportedly began after a drunken brawl among youths, escalated into arson and widespread violence. District Collector Ashish Das, a Malayali official, stated that while joint forces including the Army and Police are deployed, the situation is not yet fully under control. Authorities are concerned about the violence spreading to neighboring districts and are actively working to dismantle illegal bunkers. Security measures have been intensified across the region to prevent further escalation.