mother-daughter

TOPICS COVERED

കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ്  ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും ഗോവിന്ദ് തയാറായില്ല. 

കഴിഞ്ഞ വ്യാഴാഴ്ച സീതാലക്ഷ്മി ഗോവിന്ദിനെ വിളിച്ചിരുന്നെങ്കിലും ഇതും തര്‍ക്കത്തിലാണ് അവസാനിച്ചത്. ഇതോടെ വൈകിട്ട് എട്ടു മണിയോടെ സീതാലക്ഷ്മി തനിക്കും മകള്‍ക്കും മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ശേഷം ഇവരെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സീതാലക്ഷ്മി അന്ന് രാത്രി തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സൃഷ്ടി വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

ENGLISH SUMMARY:

Family tragedy struck as a woman in Bengaluru committed suicide with her four-year-old daughter due to a family dispute. The woman, a native of Nepal, was distraught after her husband refused to return.