assam-christmas-attack

TOPICS COVERED

അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു.

വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതികൾ ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തിയ സംഘം ക്രിസ്മസുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന കടകളിലെത്തി വസ്തുക്കൾ കത്തിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Assam Christmas attack has led to the arrest of four Bajrang Dal and VHP activists for vandalizing a school's Christmas celebration. The incident occurred in Nalbari district, where Hindu activists destroyed Christmas decorations and threatened school authorities.