കാത്തിരിപ്പിന് വിരാമമിട്ട് ക്രിസ്മസ്-പുതുവത്സര സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ക്രിസ്മസ്-പുതുവത്സര സീസണില്‍ കേരളത്തിലേക്കും തിരിച്ചുമായി 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ.
ബംഗളൂരു-കൊല്ലം, മംഗളുരു- ചെന്നൈ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ 25ന് ഉച്ചക്ക് 3 മണിക്ക് എസ്എംവിടിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. 26ന് രാവിലെ 6.30ന് കൊല്ലത്തെത്തും.
തിരിച്ച് ഡിസംബർ 26ന് രാവിലെ 10.30ന് പുറപ്പെടുന്ന 06574 -ാംനമ്പർ ട്രെയിൻ ജനുവരി ഒന്നിന് രാവിലെ 3.30ന് ബംഗളൂരുവിൽ എത്തും. അതുപോലെ മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഡിസംബർ 24 , 31തീയതികളിൽ സർവീസ് നടത്തും. 21 കോച്ചുകൾ വീതമുള്ള സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്.
മംഗലാപുരത്തിനും ചെന്നൈക്കും ഇടയിലും ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. 06126 -ാംനമ്പർ ട്രെയിൻ മംഗളൂരു ജംങ്ഷനിൽ നിന്ന് ഡിസംബർ 23നും 30നുമാണ് ട്രെയിൻ സർവീസ് നടത്തുക. തിരിച്ച് 06125 -ാംനമ്പർ ട്രെയിൻ ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് ഡിസംബർ 24നും ഡിസംബർ 31നുമാണ് സർവീസ് നടത്തും.