സർവീസുകൾ റദ്ദാക്കിയതിൽ ഇൻഡിഗോയോട് റിപ്പോർട്ട് തേടി ഡിജിസിഎ. ഇന്നലെ മാത്രം ഇരുന്നൂറോളം സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടിയത്. നിലവിലെ സാഹചര്യം അന്വേഷിക്കുന്നതായും ഡിജിസിഎ അറിയിച്ചു. അതിനിടെ ഇന്നും ഇൻഡിഗോ വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പൈലറ്റ് ക്ഷാമം, ചെക് ഇൻ സംവിധാനത്തിലെ തകരാർ, കാലാവസ്ഥ, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് വിമാന സർവീസുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി വിമാന കമ്പനികൾ പറയുന്നത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം പ്രാബല്യത്തിൽ വന്നതാണ് ഇൻഡിഗോയിലെ പൈലറ്റ് ക്ഷാമത്തിന് പ്രധാന കാരണം.