Untitled design - 1

 കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ പട്ടേല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് ഫൈസല്‍ പട്ടേല്‍ വിമര്‍ശിക്കുന്നത്. ഇരുവരും കഴിവില്ലാത്തവരാണെന്നും പാര്‍ട്ടിയുടെ നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലിന്‍റെ മകനാണ് ഫൈസല്‍. ശശി തരൂരിനോ ഗാന്ധി കുടുംബത്തിലെ പിന്‍തലമുറക്കാരേക്കാള്‍ 25 ഇരട്ടി യോഗ്യരായ മറ്റു നേതാക്കളെയോ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

കഴിവില്ലാത്ത ഇരുവരും മാറി നില്‍ക്കട്ടേയെന്നും ഫൈസല്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേല്‍ 2020 തിലാണ് മരണപ്പെട്ടത്. പാര്‍ട്ടിയുടെ ക്രൈസിസ് മാനേജറായിരുന്ന അദ്ദേഹം സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബിഹാറില്‍ 61 ല്‍ ആറു സീറ്റിലാണ് കോണ്‍ഗ്രസ് ദയിച്ചത്. പ്രതിപക്ഷത്തിന്റെ ലക്ഷ്യത്തിനും ജനാധിപത്യത്തിനും ദോഷം ചെയ്യുന്നതിനാൽ ഗാന്ധി കുടുംബം മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Congress leadership is facing criticism from Faisal Patel regarding the party's performance. He suggests Rahul and Priyanka Gandhi are unfit to lead and recommends alternative leadership within the party.