ഇന്ത്യന്‍ ഭരണഘടയ്ക്ക് ഇന്ന് 76 വയസ്.  മൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് രാജ്യം ഇന്ന് ഭരണഘടന ദിനം ആചരിക്കുകയാണ്.  പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഭരണഘടനയുടെ ആമുഖം വായിക്കും. മലയാളമടക്കം 9 ഭാഷകളില്‍ ഭരണഘടനയുടെ ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും.

‌ഇന്ത്യയ്ക്ക് ദിശാബോധം നല്‍കുന്ന അടിസ്ഥാന പ്രമാണം, ഭരണഘടനയ്ക്ക് ഇന്ന് 76ന്‍റെ കരുത്ത്.  75 വർഷമായി രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പൗരാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നു ഭരണഘടന. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയാണ് ദിനാചരണം. ഒപ്പം ഭരണഘടനാ മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലും.  

ഭരണഘടന പദവി വഹിക്കുന്നവര്‍തന്നെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നുവെന്ന വിമര്‍‌ശനവുമുണ്ട്.  ബില്ല് ഒപ്പിടാന്‍ സമയപരിധിവെച്ച വിധി തെറ്റെന്ന് രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കി സുപ്രീം കോടതി വീണ്ടും ഭരണഘടനയുടെ മേധാവിത്വത്തിന് അടിവരയിട്ടതും ഓര്‍മപ്പെടുത്തലാകുന്നു. ഭരണഘടനാ നിർമാണത്തിൽ മുഖ്യ പങ്കുവഹിച്ച ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങള്‍ക്കും ഭരണഘടനാ ദിനത്തില്‍ പ്രാധാന്യമേറെയാണ്.

ENGLISH SUMMARY:

Indian Constitution Day is celebrated today. The constitution's values are remembered as the country marks 76 years of India's constitution.