തമിഴ്‌നാട്ടിലെ താംബരത്തിനടുത്ത് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൈലറ്റസ് പിസി-7 (Pilatus PC-7) വിമാനം തകർന്നത്. വിമാനം നിലത്ത് പതിക്കുന്നതിന് മുൻപ് തന്നെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെയാണ് വിമാനം താംബരം വ്യോമതാവളത്തിന് സമീപത്തെ ആളൊഴിഞ്ഞ വനമേഖലയിൽ തകർന്നുവീണത്.

പൈലറ്റ് എജക്ഷൻ സിസ്റ്റം  വിജയകരമായി സജീവമാക്കിയതിനാൽ പൈലറ്റിന് കാര്യമായ പരുക്കുകളില്ലാതെ ലാൻഡ് ചെയ്യാൻ കഴിഞ്ഞതായി വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പിസി-7 വിമാനം ഒരു പതിവ് പരിശീലന ദൗത്യം നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പരിശീലന വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താനായി കോർട്ട് ഓഫ് എൻക്വയറിക്ക് (CoI) വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

ENGLISH SUMMARY:

Plane crash occurred near Tambaram, Tamil Nadu involving an Indian Air Force training aircraft. The pilot ejected safely before the plane crashed into a vacant area, and an investigation has been ordered.