മാളികപ്പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഗ്രഹത്തിന്റെ ചിത്രമെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനുതാഴെ നിരവധി വിമര്‍ശന കമന്റുകളാണ് വന്നത്. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കിയത്.