മൈസുരുവിനു സമീപം ഹുന്‍സൂരിലുണ്ടായ അപകടത്തില്‍ രണ്ടുമലയാളികള്‍ക്കു ദാരുണാന്ത്യം. കോഴിക്കോട് നിന്ന് ഇരിട്ടി വഴി ബെംഗളുരുവിലേക്കു സര്‍വീസ് നടത്തുന്ന ഡിഎല്‍ടി ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസും സിമന്റ് കയറ്റി വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം. ബസ് ഡ്രൈവര്‍ മാനന്തവാടി സ്വദേശി ശംസുദ്ദീന്‍, ക്ലീനര്‍ പ്രിയേഷ് എന്നിവരാണു മരിച്ചത്.
20യാത്രക്കാര്‍ക്കു പരുക്കേറ്റു. സാരമായ പരുക്കേറ്റ ഒരാളെ പിന്നീട് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പുലര്‍ച്ചെ മൂന്നരയോടൊണ് അപകടം.ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ക്യാബിന്‍ തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന സിമന്റ് ബാഗുകള്‍ ബസിലേക്ക് പതിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിനുശേഷമാണു ശംസുദ്ദീന്റെ പുറത്തെടുക്കാനായത്.