karoor-tragedy

Tamil Nadu Deputy Chief Minister Udhayanidhi Stalin consoles bereaved family members and relatives of victims, who died after a stampede at actor-politician Vijay's rally on Saturday, at the Government Hospital, in Karur district, Tamil Nadu, early Sunday, Sept. 28, 2025. The toll from the stampede has risen to 38, Tamil Nadu DGP G Venkataraman said on Sunday. (PTI Photo)

തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് പൊലിഞ്ഞത് 40 ജീവനുകള്‍. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 കുട്ടികളുമാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ കരൂരിലെത്തി മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷവും  ധനസഹായം പ്രഖ്യാപിച്ചു.  

ഹൃദയം നുറുങ്ങി നിലവിളിക്കുന്നവരുടെ കാഴ്ചയാണ് കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് മുന്നില്‍. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. ഇതില്‍ 21 വയസുകാരി അറുവാക്കുറിശി സ്വദേശി അജിതയാണ് പ്രായംകുറഞ്ഞയാള്‍. അറുപതുകാരി  കരൂര്‍ സ്വദേശി അറുകാണിയാണ് പ്രായത്തില്‍ കൂടുതല്‍. മരിച്ച കുട്ടികളില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. രണ്ടു വയസുകാരി തനു വിഷ്ണുവാണ് മരിച്ച കുട്ടികളില്‍ ഇളയത്. മരിച്ചവരില്‍ അമ്മയും രണ്ട് പെണ്‍മക്കളുമുണ്ട്. 

അടുത്തമാസം വിവാഹിതരാകേണ്ട ഗോകുലശ്രീക്കും ആകാശിനും ജീവന്‍ നഷ്ടമായി. ഗോകുലയുടെ അമ്മയുടെ നൊമ്പരം സങ്കടക്കാഴ്ചയായി. ദുരന്തമറിഞ്ഞ കരൂരില്‍ പുലര്‍ച്ചെ എത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ആശുപത്രിയിലെത്തി. 

കരൂരിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ദുരന്തത്തിന് മുന്‍പ് കല്ലേറുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. സിസിടിവ ി ദൃശ്യങ്ങള്‍ നശിപ്പിക്കാതിരിക്കാന്‍ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് ഹര്‍ജി പരിഗണിക്കും. വിജയ്‌യുടെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കരൂര്‍ റാലിയില്‍ പങ്കെടുത്തയാള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 

റാലിക്കിടയിലുണ്ടായ ദുരന്തത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കി കരൂര്‍ പൊലീസ് കേസെടുത്തിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു. ചെന്നൈയിലെ വിജയ്‍യുടെ വീടിന് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കി. കേന്ദ്രസേനയുടെ ഒരു സംഘം കൂടി വീട്ടിലെത്തി. വിജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തി.

ENGLISH SUMMARY:

Karur rally tragedy resulted in the loss of many lives during a Tamilaga Vettri Kazhagam event. The incident has prompted investigations and political reactions, with families receiving support from the government.