delhi-attack

TOPICS COVERED

ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. ഡല്‍ഹി പൊലീസും ഒപ്പംചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. മുണ്ട് ഉടുത്തതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചെങ്കോട്ട പരിസരത്തുവച്ച് ബുധനാഴ്ചയായിരുന്നു മര്‍ദനം.  അന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് ബ്രിട്ടാസിന്റെ കത്ത്.  

മുണ്ട് ഉടുത്തതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്നും ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. മുണ്ട് ഉടുത്തതിന്റെ പേരിലാണ് ഞങ്ങളെ ക്രൂരമായിട്ട് മർദ്ദിച്ചത്. അതേപോലെ ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ഞങ്ങളെ ഷൂ കൊണ്ട് ചവിട്ടി. മർദ്ദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ചും മർദ്ദനം തുടർന്നെന്നും പരാതിയുണ്ട്. 

20,000 രൂപ നൽകിയാൽ കേസ് ഒഴിവാക്കാമെന്ന് പൊലീസ് പറഞ്ഞതായും വിദ്യാർത്ഥികൾ പറയുന്നു. രവിരംഗ് എന്ന കോൺസ്റ്റബിളും സത്യപ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് മർദ്ദനത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ. ഡിഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.

ENGLISH SUMMARY:

Delhi Malayali student assault case is gaining attention. Two students were allegedly beaten by locals and Delhi police for wearing Mundu.