FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദിയെ ഫോണിൽ വിളിച്ചാണ് ട്രംപ് ആശംസകൾ അറിയിച്ചത്. ട്രംപിന്റെ ഊഷ്മളമായ ആശംസകൾക്ക് നന്ദി അറിയിച്ച മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു. യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.