വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടർ വില 51 രൂപ 50 പൈസയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ വാണിജ്യസിലിണ്ടറിന്റെ വില 1580 രൂപയാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.