ജമ്മു കാശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരമായ ഫരീദ് ഹുസൈൻ റോഡപകടത്തിൽ മരിച്ചു. ഓഗസ്റ്റ് 20-നാണ് അപകടം സംഭവിച്ചത്. ഹുസൈന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഫരീദ് ഹുസൈന്‍. വാഹനം കാറിനടുത്തെത്തിയ ഉടന്‍ കാറിന്റെ വാതില്‍ തുറക്കുകയും ഫരീദും ബൈക്കും മറിഞ്ഞു താഴെ വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിയെത്തി ഫരീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫരീദ് ഹെല്‍മറ്റ് ധരിച്ചില്ലായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുക. റോഡിലേക്ക് തലയടിച്ചുവീണതാണ് മരണകാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.