മാലെഗാവ് സ്ഫോടനക്കേസിൽ എ.ടി.എസ് ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചെന്ന ബി.ജെ.പി നേതാവ് പ്രജ്ഞ സിങ് ഠാക്കൂറിന്‍റെ വാദത്തിന് തെളിവില്ലെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യണമെന്ന് എ.ടി.എസ് നിര്‍ദേശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 1,036 പേജുള്ള വിശദമായ വിധിപ്പകർപ്പിലാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
സ്ഫോടനക്കേസിൽ ഏഴ് പ്രതികളെയും വെറുതെവിട്ട കോടതി, ഹിന്ദുത്വ സംഘടന അഭിനവ് ഭാരത് എന്ന സംഘടനക്കെതിരായ ആരോപണത്തിനും, എടിഎസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വാദം തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുള്ളത്. പ്രജ്ഞ സിങ് ഠാക്കൂർ ഉന്നയിച്ച വാദത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ എടിഎസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന മുൻ ഇൻസ്പക്ടറുടെ വാദം തെറ്റാണെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയിൽ യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ചിട്ടുണ്ടെന്ന മൊഴി എടിഎസ് സ്വയം എഴുതിയുണ്ടാക്കിയതാണ് കോടതി നിരീക്ഷിച്ചു.
അഭിനവ് ഭാരതിതാണ് സ്ഫോടനം നടത്തിയതെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണ്. കുറ്റാരോപിതരിൽ പലരും സംഘടനയില്‍ പ്രവർത്തിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു. അതിനിടെ കലാപത്തില്‍ മോദിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചെന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍ അരോപിച്ചു.