സ്കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്ന് വിദ്യാര്‍ഥികള്‍. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. വിദ്യാര്‍ഥികളോട് മുടിവെട്ടാന്‍ പറഞ്ഞതിന്‍റെ ദേഷ്യത്തിലാണ് പ്രിന്‍സിപ്പലിനെ കുത്തിയത്. കൃത്താർ മെമ്മോറിയൽ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ജഗ്‌ബീർ സിംഗാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥികളായ രണ്ടുപേരാണ് പ്രതികള്‍.
സ്കൂളില്‍ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമ സംഭവം അരങ്ങേറിയത്. മുടി വെട്ടാനും സ്കൂളിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ കത്തി ഉപയോഗിച്ച് പ്രിന്‍സിപ്പലിനെ കുത്തുകയായിരുന്നു.
അക്രമണത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ജഗ്‌ബീർ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വിദ്യാർഥികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കു.