മദ്യലഹരിയില്‍ നടുറോഡില്‍ യുവതിയുടെ പരാക്രമം. പബ്ബിലെ സംഘര്‍ഷത്തിന്‍റെ ബാക്കി റോഡിലേക്ക് തുടര്‍ന്നതോടെ വാക്കുതര്‍ക്കവും വാഹനം തകര്‍ക്കവും വരെയെത്തി കാര്യങ്ങള്‍. ചത്തീസ്ഗഡിലെ കോബ്രയില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  

പബ്ബിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പുറത്തിയ രണ്ടു സംഘം റോഡില്‍ ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സംഘര്‍ഷത്തിനിടെ കൂട്ടത്തിലുള്ള സ്ത്രീ മദ്യലഹരിയില്‍ സ്ഥലത്തെത്തിയ പൊലീസിനോട് വഴക്കിടുകയുമായിരുന്നു. നിങ്ങൾ എന്‍റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടും എന്നാണ് യുവതി പൊലീസുകാരനോട് ആക്രോശിക്കുന്നത്. ക്ഷമയോടെ നിന്ന പൊലീസുകാരന്‍ യുവതിയോട്  സ്ഥലം വിടാൻ നിർദ്ദേശിക്കുന്നതും വിഡിയോയിലുണ്ട്. 

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗങ്ങളുമായി മധ്യസ്ഥശ്രമം നടത്തിയിരുന്നെങ്കിലും ഒത്തുതീർപ്പിന് സമ്മതിക്കാതെ ഇരുകൂട്ടരും തര്‍ക്കം തുടരുകയായിരുന്നു. യുവതിയും മറ്റു സംഘവുമായുള്ള സംഘര്‍ഷത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇരുകൂട്ടരും ഔപചാരികമായി പരാതി നൽകിയിട്ടില്ല. 

ENGLISH SUMMARY:

A shocking video from Korba, Chhattisgarh, shows a woman in a drunken rampage on the road, escalating a pub brawl into a verbal spat and vehicle damage. The woman is seen yelling at police, accusing them of killing her husband, as tensions rise between two groups.