അപകടകരമായ രീതിയില്‍ ഓടുന്ന ബൈക്കില്‍ ഇരുന്ന് യുവാവിന്‍റേയും യുവതിയുടേയും സാഹസിക യാത്ര. ഗ്രേറ്റര്‍ നോയിഡ എക്സ്പ്രെസ് വേയിലാണ് അഭ്യാസ പ്രകടനം നടന്നത്. ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്.
ബൈക്ക് യാത്രികര്‍ക്ക് പിന്നാലെ വന്നവരാണ് വിഡിയോ ചിത്രീകരിച്ചത്. ബൈക്ക് ടാങ്കിന് മുകളില്‍ യുവാവിന് ചുറ്റും ഇരുകാലുകളുമിട്ടാണ് യുവതി ഇരുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കിലും യുവതി കയ്യില്‍ ഒന്ന് പിടിച്ചിട്ടുണ്ടായിരുന്നു. ഡല്‍ഹി രജിസ്ട്രേഷനുള്ള ബൈക്കായിരുന്നു ഇത്.
വിഡിയോ ശ്രദ്ധയില്‍ പെട്ടതോടെ നടപടിയെടുക്കാന്‍ സിറ്റി പൊലീസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ട്രാഫിക് പൊലീസ് ചെല്ലാന്‍ കൊടുക്കുകയായിരുന്നു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും 53,500 രൂപയാണ് പിഴയിട്ടത്.