delhi-fire

TOPICS COVERED

ഡല്‍ഹി ദ്വാരകയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും പിതാവുമാണ് മരിച്ചതെന്നാണ് നിഗമനം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനാകാതെ കെട്ടിടത്തില്‍നിന്ന് എടുത്ത് ചാടിയാണ് രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചതെന്ന് സൂചനയുണ്ട്. കെട്ടിടത്തില്‍ നിന്ന് ചാടിയ മറ്റ് പലര്‍ക്കും പരുക്കുണ്ട്. 

പാര്‍പ്പിട സമുച്ചയത്തിന്‍റെ ആറാംനിലയിലാണ് തീപിടിത്തമുണ്ടായത്. എട്ട് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ആറാം നിലയില്‍ തുടങ്ങിയ തീ താഴെയുള്ള നിലകളിലേക്കും പടരുന്നുണ്ട്. 

ENGLISH SUMMARY:

A massive fire at a residential complex in Dwarka, Delhi, has tragically claimed three lives, including two children and their father. It is suspected they died after jumping from the building to escape the blaze. Firefighting efforts are ongoing, and more people are feared trapped inside, with many others injured after attempting to jump from the building.