മുംബൈയില്‍ തിരക്ക് കാരണം ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത അഞ്ചുപേര്‍ വീണു മരിച്ചു. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ദിവ– കോപ്പര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പന്ത്രണ്ടുപേരോളം ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകരും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.