മഴക്കെടുതിയില്‍ വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മുകശ്മീരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി 12 മരണം. ജമ്മുകശ്മീരില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണ്‍സൂണ്‍ എത്തിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദുരിതത്തിലാണ്. അരുണാചൽ പ്രദേശിലെ ബന-സെപ്പ റോഡിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേര്‍ മരിച്ചു. ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മേഘാലയിലില്‍ ഉരുള്‍പെട്ടലിലും വീടിന് മുകളില്‍ മരം വീണും മൂന്ന് പേര്‍ മരിച്ചു. 25 ഗ്രാമങ്ങളിലായി 1000 പേരെ മാറ്റിപാര്‍പ്പിച്ചു.
മിസോറാമിലെ ലോങ്റ്റാലായില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് യുവതി മരിച്ചു. ഐസ്വാളില്‍ മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. ത്രിപുരയില്‍ വെള്ളക്കെട്ടില്‍ 16 വയസുകാരന്‍ മുങിമരിച്ചു. അസമില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെഡ് അലേര്‍ട്ട് തുടരുന്നുണ്ട്. സിക്കിമിലും ജമ്മുകശ്മീരിലും ശക്തമായ മഴ തുടരുകയാണ്. നദികള്‍ കര കവിഞ്ഞൊഴുകി