തമിഴ്നാട് വാൽപ്പാറയിൽ നിയന്ത്രണംവിട്ട സർക്കാർ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപാറയിലേക്ക് പുറപ്പെട്ട ബസ് കവർക്കൽ എന്ന സ്ഥലത്തെത്തി ഒരു വളവ് തിരിഞ്ഞപ്പോഴാണ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞത്.
പരുക്കേറ്റവരെ പൊള്ളാച്ചി സർക്കാര് ആശുത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർ ഗണേശൻ, കണ്ടക്ടർ ശിവരാജ് എന്നിവർക്കും പരുക്കുണ്ട്.