ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. വെടിനിർത്തൽ പൂർണമാണെന്ന് സൈന്യം അറിയിച്ചു.
ഷോപ്പിയാനിലെ വനമേഖലയിലാണ് ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. നാല് ഭീകരർ ഒളിച്ചിരിക്കുന്ന എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു. സൈന്യം നടത്തിയ തിരിച്ചടിയിൽ ആണ് മൂന്നുപേർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റ്റുകൾ പുൽവാമ ജില്ലയിൽ പലയിടത്തായി പതിച്ചിട്ടുണ്ട്. ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ.
ജമ്മു കശ്മീരിൽ ഇന്നലെ വെടി നിർത്തൽ ധാരണ പൂർണമായി നടപ്പായെന്ന് സൈന്യം വ്യക്തമാക്കി. സാംബയിലും ജമ്മുവിലും നിരീക്ഷണ ഡ്രോണുകൾ കണ്ടെങ്കിലും വെടിവച്ചിട്ടിരുന്നു. പഞ്ചാബിലെ ഫിറോസ് പുരിൽ വെള്ളിയാഴ്ചയുണ്ടായ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു സുഖ്‌വീന്ദർ കൗറാണു മരിച്ചത്.
ജമ്മുകശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ തുറന്നു. ജമ്മുവിലെ അതിര്‍ത്തിയൊഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളാണ് തുറന്നത്. അതിര്‍ത്തിയിലെ ജില്ലകളില്‍ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. എല്ലാവരും വീടുകളിലേക്ക് മടങ്ങണമെന്നും ആവശ്യമായ സഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.