അമൃത്‌സറില്‍ റെഡ് അലര്‍ട്ട്. വീണ്ടും സൈറണ്‍ മുഴങ്ങിയെന്ന് റിപ്പോര്‍ട്ട്. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് നിര്‍ദേശം. റോഡ്, ബാല്‍ക്കണി, ടെറസ് എന്നിവിടങ്ങളിലേക്ക് ഇറങ്ങരുത്. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി. പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നിര്‍ത്തിയത് ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് ശേഷം രാത്രി പത്തരയോടെ .
ഇന്ത്യ – പാക് സംഘര്‍ഷാവസ്ഥയ്ക്കിടെ ജമ്മു കശ്മീര്‍ നഗ്രോട്ടയില്‍ സൈനിക ക്യാമ്പിനുനേരെ വെടിവയ്പ്പുണ്ടായി. കാവല്‍ ചുമതലയിലുണ്ടായിരുന്ന സൈനികന് പരുക്കേറ്റു. വെടിയുതിര്‍ത്തത് ഭീകരനാണെന്ന് സംശയമുണ്ട്, സേന തിരിച്ചും വെടിവച്ചു. പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്. അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് തിരച്ചില്‍. വെടിയവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച കരസേന സ്ഥലത്ത് സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും അറിയിച്ചു.
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചത് നിന്ദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ. വെടിനിര്‍ത്തല്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ധാരണ ലംഘിച്ച് രാത്രി രണ്ടുമണിക്കൂറോളമാണ് പാക് സൈന്യം ഡ്രോണ്‍ ആക്രമണ നീക്കവും വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തി.