ജമ്മുവിൽ വ്യാജപേരിൽ കുതിര സവാരി നടത്തിയിരുന്ന ഒരാൾ അറസ്റ്റില്‍. മനീർ ഹുസൈൻ എന്നയാളെ വൈഷ്ണോദേവി ക്ഷേത്ര പാതയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പുരാൻ സിങ് എന്ന വ്യാജ പേരിലാണ് ഇയാൾ കുതിര സവാരി സർവീസ് നടത്തിയിരുന്നത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ഇയാൾ വ്യാജ പേര് ഉപയോഗിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.