എ.ഐ ജനറേറ്റഡ് ചിത്രം.

TOPICS COVERED

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി തന്നെ മാനസികമായി തളര്‍ത്തി എന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ജീവനൊടുക്കിയത്. മോഹിനി പാണ്ഡെ എന്ന യുവതിയുമായി ഹരേറാമിന്‍റെ വിവാഹം നിശ്ചയിച്ചു. 

വിവാഹനിശ്ചയം നടന്ന അന്ന് മോഹിനി തന്‍റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം കണ്ടു. ഇതിന്‍റെ പേരില്‍ രണ്ടാളും വഴക്കായി. സുരേഷുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാമെങ്കില്‍ മാത്രം വിവാഹം കഴിക്കാം എന്ന് ഹരേറാം മോഹിനിയോട് പറഞ്ഞു. എന്നാല്‍ സ്ത്രീധന പീഡനത്തിന് ഹരേറാമിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുമെന്ന് മോഹിനി ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് മാനസിക സമ്മര്‍ദത്തിലായി.

യുവാവ് താമസിച്ചിരുന്ന വീടിനു വെളിയില്‍ മൂന്ന്–നാലു ദിവസങ്ങളായി പാല്‍ പാക്കറ്റ് കൂടിക്കിടക്കുന്നത് കണ്ട അയല്‍ക്കാര്‍ സംശയം തോന്നി പൊലീസിനെ വിളിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ ഹരേറാമിനെ കണ്ടെത്തിയത്. നടന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ തന്‍റെ വില പോകും എന്ന് എഴുതിവച്ചാണ് ഹരേറാം ജീവനൊടുക്കിയത്.

യുവാവിന്‍റെ സഹോദരന്‍ മോഹിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഹരേറാമിന്‍റെ കുടുംബം ആവശ്യപ്പെടുന്നു. മോഹിനിയുടെ ആണ്‍സുഹൃത്ത് സുരേഷ് അച്ഛന്‍ മായങ്ക് മുനേന്ദ്ര പാണ്ഡെ എന്നിവര്‍ക്കെതിരെയും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A man ended his life alleging mental harassment by his fiancée ahead of their wedding. The incident took place in Varanasi, Uttar Pradesh. The deceased has been identified as Hareram Satyaprakash Pandey (36), an Income Tax Department officer. Hareram was engaged to a woman named Mohini Pandey. On the day of their engagement, Hareram reportedly saw Mohini embracing her male friend, Suresh Pandey. This led to a heated argument between Hareram and Mohini. Deeply affected by the pressure, Hareram took his own life.