gita-unesco

ചിത്രം; എക്‌സ്

ഭാരതീയ ഇതിഹാസ ഗ്രന്ഥമായ ഭഗവദ്ഗീതയും നാട്യവിദ്യാ ഗ്രന്ഥമായ നാട്യശാസ്ത്രയും യുനെസ്കോ ലോകസ്മൃതി പട്ടിക(Memory of world register)യില്‍ ഇടം നേടി. ഇന്ത്യക്കിത് അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഈ പട്ടികയിലേക്ക് ഇപ്പോള്‍ 14എന്‍ട്രികളാണ് ഇന്ത്യയുടേതായുളളത്. 

ഇന്ത്യന്‍ പൈതൃകത്തിനും സമ്പന്നമായ സംസ്കാരത്തിനും ലഭിച്ച ലോകഅംഗീകാരമാണ് ഗീതയുടേയും നാട്യശാസ്ത്രത്തിന്റേയും പുതിയ പദവിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗീതയുടേയും നാട്യശാസ്ത്രത്തിന്‍റേയും ഉള്‍ക്കാഴ്ച്ച ലോകത്തിനു വലിയ പ്രചോദനമാകുമെന്നും മോദി എക്സില്‍ കുറിച്ചു. 

ടൂറിസം കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവതിന്‍റെ  എക്സ്പോസ്റ്റ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു. യുനെസ്കോ അംഗീകാരത്തെക്കുറിച്ചുള്ള വിവരം ആദ്യം പങ്കുവച്ചത് ടൂറിസം മന്ത്രിയാണ്. ഇന്ത്യന്‍ പൈതൃകത്തിനും പാരമ്പര്യത്തിനും ഇത് ചരിത്രപരമായ നേട്ടമെന്നും മന്ത്രി കുറിച്ചു. 

ENGLISH SUMMARY:

The Indian epic text Bhagavad Gita and the classical treatise on performing arts Natyashastra have been included in the UNESCO world memory register list. Prime Minister Narendra Modi responded by saying that this is a moment of pride for India. With this, the number of Indian entries in the World Heritage list has now reached 14.