waqf-sc

വഖഫ് ഭേദഗതി നിയമത്തിനെതിരായ  ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. 

സുപ്രിംകോടതി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കും. വഖ്ഫ് ബൈ യൂസർ വ്യവസ്ഥ ഭേദഗതിയിലൂടെ ഒഴിവാക്കിയതിലും ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിലുമടക്കമാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.  കോടതി വഖ്ഫായി പ്രഖ്യാപിച്ചവ ഡിനോട്ടിഫൈ ചെയ്യരുതെന്നും വഖഫ് ബോർഡിൽ എക്സ് ഓഫീഷ്യോ അംഗങ്ങളൊഴികെ എല്ലാവരും മുസ്ലീങ്ങളാകണമെന്നും സുപ്രീം കോടതി ഇന്നലെ വാക്കാൽ നിർദ്ദേശിച്ചിരുന്നു. 

ഇതടക്കം ഇടക്കാല ഉത്തരവായി പുറപ്പെടുവിച്ചേക്കും.  വഖഫ് നിയമം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. സ്റ്റേ നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

The Supreme Court is likely to issue an interim order today on the petitions against the Waqf Amendment Act. A bench comprising Chief Justice Sanjiv Khanna and Justices Sanjiv Kumar and KV Viswanathan will hear the petitions at 2 PM.