ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ച് വരുന്നു എന്നുള്ളതിന് ഉദഹണങ്ങളേറെയാണ്. അതിലൊന്നായി മാറിയിരിക്കുയാണ് ബെംഗളൂരുവിലെ ടെക്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2023 ലാണ് താന്‍ ബിരുദം കഴിഞ്ഞത്. എന്നാല്‍ ഇതുവരെയും ഒരു മുഴുവന്‍ സമയ തൊഴില്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ എക്സ്പീരിയന്‍സിനായി സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറാണ് എന്നിങ്ങനെയായിരുന്നു സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവിന്റെ പോസ്റ്റ്.
ഇതിനോടൊപ്പം തന്റെ ബയോഡേറ്റയും അദ്ദേഹം പങ്കുവച്ചിരുന്നു. രണ്ട് കമ്പനികളില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തിരുന്നെന്നും അതില്‍ സൂചിപ്പിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ തയ്യാറാണെന്നും യുവാവ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 2023 -ലാണ് ബി.ഇ. ഇൻഫർമേഷൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ യുവാവ് ബിരുദം നേടിയത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ നിരവധി കമന്റുകളാണ് വരുന്നത്. ചിലര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ ഉപദേശങ്ങള്‍ നല്‍കി. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കുന്നത്. അതിനാല്‍ മാറി ചിന്തിക്കാന്‍ തയ്യാറാകു എന്നും, നിങ്ങളുടെ അവസ്ഥ പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുന്നു, ആത്മവിശ്വാസത്തോടെയിരിക്കുക എന്നിങ്ങനെയെല്ലാമായിരുന്നു പോസ്റ്റില്‍ വന്ന കമന്റുകള്‍.