watch-out-for-these-misinformation-warning-signs-factshala-ambassador-programme

TOPICS COVERED

ഇന്റർനെറ്റിനെ ‘വിവരങ്ങളുടെ ഹൈവേ’ എന്ന് വിശേിപ്പിക്കാം. സമൂഹ മാധ്യമങ്ങളിലേക്കും വെബ്സൈറ്റുകളിലേക്കുമൊക്കെ നമ്മെ എത്തിക്കുന്ന സങ്കീർണ്ണമായ നെറ്റ്‍വർക്ക്. ട്രാഫിക് സിഗ്നലുകള്‍ പോലെ, ‘ഓൺലൈൻ ഹൈവേകളിലെ’ നീക്കങ്ങൾ നിയന്ത്രിക്കാൻ ഇവിടെയും സിഗ്നലുകളുണ്ട്. സൈബര്‌ സ്പേസിലെ തെറ്റായ വിവരങ്ങള്‍ തിരിച്ചറിയാൻ സഹായിക്കുന്ന മൂന്നു മുന്നറിയിപ്പ് സൂചനകളെയും അവ കണ്ടാൽ എന്തു ചെയ്യണമെന്നതിനെയും പറ്റി വിശദീകരിക്കുകയാണ് മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഫാക്ട്ശാല അംബാസഡറുമായ ജയന്ത് മാമ്മൻ മാത്യു.

ഡേറ്റാലീ‍ഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗാമിന്റെ വിഡിയോ പരമ്പരയുടെ ഭാഗമായ പുതിയ വിഡിയോയാണിത്. ജനങ്ങളെ ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ വ്യാജവാർത്തകൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും സൗജന്യമായി ഞങ്ങൾ തരുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/

ENGLISH SUMMARY:

The internet is like an information highway. It’s a complex network leading us to websites and social media platforms. Hence just like the traffic signs there are warning signs to navigate the online highways. Jayant Mammen Mathew, Executive Editor, Malayala Manorama and FactShala ambassador, walks you through the three warning signs that signal misinformation, and what you should do when you see them.