TOPICS COVERED

ഡീപ്ഫെയ്ക്കുകളും വ്യാജമെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കൃത്രിമമായി സൃഷ്ടിച്ച വിഡിയോ, ഓഡിയോ തുടങ്ങിയവയുമെല്ലാം ചേർന്ന് സത്യവും മിഥ്യയും തമ്മിലുള്ള അന്തരത്തെ ഇന്ന് വളരെ നേർത്തതാക്കിയിരിക്കുന്നു. ഇത്തരം വ്യാജവിവരങ്ങളെ എങ്ങനെ എളുപ്പം തിരിച്ചറിയാമെന്ന് ഉദാഹരണ സഹിതം വിശദീകരിക്കുകയാണ് മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു.

ഡേറ്റാലീ‍ഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗ്രാമിന്റെ വിഡിയോ പരമ്പരയുടെ ഭാഗമായ പുതിയ വിഡിയോയാണിത്. ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ, വ്യാജവാർത്തകൾ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും ഞങ്ങൾ സൗജന്യമായി നൽകുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/

ENGLISH SUMMARY:

Deepfakes, hyper-realistic manipulated videos and audio recordings are blurring the lines between fact and fiction. Jayant Mammen Mathew from Malayala Manorama will walk through an example and ways to prepare yourself to more easily identify manipulated content.