talking-to-friends-and-family-factshala-ambassador-programme

TOPICS COVERED

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വ്യാജ വിവരങ്ങൾ, അവ തെറ്റാണെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും നമുക്കു കൈമാറാറില്ലേ. അവരത് നല്ല ഉദ്ദേശ്യത്തോടെയാകാം ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചു മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സംസാരിക്കുന്നു.

വ്യാജ വിവരങ്ങളുടെ അപകടത്തെക്കുറിച്ച് തുറന്നു സംസാരിക്കണം. വ്യാജ വിവരങ്ങൾ തിരിച്ചറിയുകയെന്നത് എല്ലാവർക്കും എളുപ്പമല്ലെന്നും മനസിലാക്കുക. ഡേറ്റാലീ‍ഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗാമിന്റെ വിഡിയോ പരമ്പരയിലെ പുതിയ വിഡിയോയാണിത്. ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ, വ്യാജവാർത്തകൾ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും ഞങ്ങൾ നിങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/

ENGLISH SUMMARY:

Despite having good intentions, friends and family may share misinformation without knowing that it’s false. Malayala Manorama’s Executive Editor Jayant Mammen Mathew explains the importance of listening and how to handle these difficult conversations. Talk about the dangers of misinformation. Acknowledge that identifying false information can be hard for everyone.