മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി മൂന്ന് മരണം. എണ്‍പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 60പേരെ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നാവികസേനാ ബോട്ടിന്റെ എൻജിന്‍ അടുത്തിടെ മാറ്റുകയും പുതിയതു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു പരിശോധന നടത്തുമ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണു വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേരാണ് ഉണ്ടായിരുന്നത്.