zakir-hussain

തബല മാന്ത്രികന്‍ ഉസ്താദ് അല്ലാ  രഖാ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.  അമേരിക്കയിലെ  സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. രാവിലെ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിയോഗവാര്‍ത്ത സ്ഥിരീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത കുടുംബം നിഷേധിച്ചതോടെ അനുശോചനം മന്ത്രാലയം രാത്രിതന്നെ  പിന്‍വലിച്ചിരുന്നു. തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ ഈ അതുല്യകലാകാരന്‍ തബല മാന്ത്രികന്‍ ഉസ്താദ് അല്ലാ രഖയുടെ മകനാണ് . നാലു തവണ ഗ്രാമി അവാര്‍ഡ് നേടി. രാജ്യം മൂന്ന് പത്മ അവാര്‍ഡുകളും നല്‍കി ആദരിച്ചു. പതിനായിരക്കണക്കിന് വേദികളില്‍ താളവിസ്മയം തീര്‍ത്ത സാക്കീര്‍ ഹുസൈന്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ നൂറിലേറെ ആല്‍ബങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാക്കീര്‍ ഹുസൈന്‍ ഷാജി എന്‌ കരുണ്‍ ചിത്രമായ വാനപ്രസ്ഥത്തിലൂടെ മലയാളത്തിലും സാനിധ്യം അറിയിച്ചു.

ആസ്വാദകരെ ത്രസിപ്പിച്ച് ലോകം ചുറ്റിയ ഇന്ത്യയുടെ പ്രിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. സംഗീതത്തില്‍ നവീനമായ പരീക്ഷണങ്ങള്‍ നടത്തി ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കി. മോഹന്‍ലാലിന്റെ വാനപ്രസ്ഥം സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചു. താളങ്ങളുടെ ഇടയില്‍ ജനിച്ച വീണ സാക്കിര്‍ മൂന്നാം വയസു മുതല്‍ പാട്ടിനോട് കൂട്ടു കൂടി. മേശകളിലും പാത്രങ്ങളിലും താളം പിടിച്ചായിരുന്നു തുടക്കം. 

ustad-zakir-hussain-child-hood-story

വിരലുകളില്‍ വിസ്മയതാളം

തബലയില്‍ മാസ്‌മരികമായ വേഗം കൊണ്ട്‌ വിസ്‌മയം തീര്‍ക്കുന്ന മാന്ത്രികന്‍ ഉസ്‌താദ്‌ സാക്കിര്‍ ഹുസൈന്‍ എന്ന ലോകപ്രശസ്‌തനായ തബല വാദകന്‍ 1951 മാര്‍ച്ച്‌ 9 ന്‌ പ്രശസ്‌തനായ തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടേയും ബാവി ബീഗത്തിന്റെയും പുത്രനായ സാക്കിര്‍ ഹുസൈന്‍ മുംബൈയിലെ പ്രാന്തപ്രദേശമായ മാഹിമിലായിരുന്നു ജനിച്ചത്‌്‌.താളങ്ങളുടെ ഇടയില്‍ ജനിച്ച വീണ സാക്കിര്‍ മൂന്നാമത്തെ വയസില്‍ തന്നെ സംഗീതത്തില്‍ അഭിരുചി കാണിച്ചുതുടങ്ങിയിരുന്നു.മേശകളിലും പാത്രങ്ങളിലുമെല്ലാം താളം പിടിച്ചുതുടങ്ങിയ സാക്കിര്‍ ഏഴാമത്തെ വയസ്‌ മുതല്‍ തബല ചിട്ടയായി അച്ഛന്‍ അല്ലാ രഖാ പഠിപ്പിച്ചു തുടങ്ങി.പുലര്‍ച്ചെ മൂന്നുമണി മുതല്‍ ആറ്‌ മണിവരെയായിരുന്നു പഠനം. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന സാക്കിര്‍ തന്റെ ആദ്യമായി ഏഴാമത്തെ വയസില്‍ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി തുടങ്ങി പിന്നീട്‌ പന്ത്രണ്ടാമത്തെ വയസില്‍ ബോംബെ പ്രസ്‌ ക്ലബില്‍ നൂറുരൂപക്ക്‌ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ തന്റെ വരവറിയിച്ചു. 

ustad-zakir-hussain-peruvanam

പന്ത്രണ്ടാമത്തെ വയസില്‍ തന്നെആദ്യമായി ബോംബെ വിട്ട്‌ പാറ്റ്‌നയിലെ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ ഹലിം സഫര്‍ ഖാന്‍ , ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.മാഹിമിലെ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളിലും മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു.പത്തൊന്‍പതാമത്തെ വയസില്‍ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി.പ്രൊഫസറായി ജോലിചെയ്‌തു.ഒരു വര്‍ഷത്തില്‍ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും  സാക്കിര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു എന്നത്‌ അദ്ദേഹം എത്രത്തോളം ആരാധകരുടെ മനസില്‍ ഇടം തേടിയിരുന്നു എന്നതിന്‌ തെളിവാണ്‌.

ustad-zakir-hussain-child-hood

അച്ഛന്‍ അല്ലാ രഖായെപ്പോലെ തബല എന്ന വാദ്യോപകരണത്തെ പക്കവാദ്യം എന്നതില്‍ നിന്ന്‌ ഒരു പ്രധാന വാദ്യോപകരണമാക്കുന്നതിന്‌ പങ്കുവഹിച്ച വ്യക്തിയാണ്‌ സാക്കിര്‍ ഹുസൈന്‍. അല്ലാ രഖാ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന സാക്കിര്‍  തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.വളരെ ചെറുപ്രായത്തില്‍ തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കൊപ്പം സാക്കിര്‍ ഹുസൈന്‍ തബല വായിച്ചു തുടങ്ങിയിട്ടുണ്ട്‌.പണ്‌്‌ഡിറ്റ്‌ രവി ശങ്കര്‍,ഉസ്‌താദ്‌ വിലായത്ത്‌ ഖാന്‍,ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാന്‍,പണ്ഡിറ്റ്‌ ഹരി പ്രസാദ്‌ ചൗരസ്യ,പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ്മ,പണ്ഡിറ്റ്‌ വി ജി ജോഗ്‌,പണ്ഡിറ്റ്‌ ജസ്‌ രാജ്‌ എന്നിവര്‍ അ്‌തില്‍ ചിലരാണ്‌.തബലയില്‍ മെലഡി ന്‌ല്‍കുന്ന പ്രതിഭയാണ്‌ സാക്കിര്‍ ഹുസൈന്‍. ബയാനിലാണ്‌ ( തബലയിലെ വലിയത്‌) സാക്കിര്‍ ഹുസൈന്‍ തന്റെ മാസ്‌മരികത പ്രകടമാക്കുന്നത്‌.സിത്താര്‍ ,സരോദ്‌്‌,സന്തൂര്‍ പോലുള്ള വാദ്യോപകരണങ്ങള്‍ക്കൊപ്പം തന്നെ തബലയിലും നാദം പൊഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ . ഇദ്ദേഹത്തിന്റെ തബല വായന കേള്‍ക്കുന്നതിലും അഴകാണ്‌ കാണുമ്പോള്‍.

ലോകോത്തര സംഗീതജ്ഞരിലൊരാളായ ഉസ്‌താദ്‌ സാക്കിര്‍ ഹുസൈന്‍ ലോകപ്രശസ്‌തരായ നിരവധി സംഗീതജ്ഞര്‍ക്കൊപ്പം തബലയില്‍ മാന്ത്രികനാദം പൊഴിച്ചിട്ടുണ്ട്.യൂറോപ്പിലും അമേരിക്കയിലുമായി നിരവധി നിരവധി ബാന്‍ഡുകള്‍ക്കൊപ്പവും നിരവധി സംഗീതകച്ചേരികള്‍ നടത്തിയിട്ടുണ്ട്‌.വയലിനിസ്റ്റ്‌ എല്‍ ശങ്കര്‍,ഗിറ്റാറിസ്റ്റ്‌ ജോണ്‍ മാക്‌ ലാഫിന്‍,മൃംദംഗ വാദകന്‍ റാംനന്ദ്‌ രാഘവ്‌,ഘടം വാദകന്‍ വിക്കു വിനായക്രം എന്നിവരുമായി ചേര്‍ന്ന്‌ ശക്ത്‌ി എന്നൊരു ഫ്യൂഷന്‍ സംഗീത ബാന്‍ഡ്‌ 1974 ല്‍ രൂപം കൊടുത്തു.ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയ ഒരു സംഗീത ബാന്‍ഡ്‌ ആയിരുന്നു അത്‌.

ഹിന്ദുസ്ഥാനി കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പരീക്ഷണമായിരുന്നു അത്‌ 1975 ല്‍ ലൈവായി ഇത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടു.ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ബവും അവര്‍ അമേരിക്കയില്‍ പുറത്തിറക്കി.ഇരുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ിമെമ്പര്‍ ശക്ത്‌ി എന്ന പേരില്‍ മാന്‍ഡൊലിന്‍ വാദകന്‍ യു ശ്രീനിവാസ്‌,വിക്കു വിനായക്രത്തിന്റെ മകന്‍ ടി വി സെല്‍വഗണേശ്‌,ശങ്കര്‍ മഹാദേവന്‍ എന്നിവരുമായി ചേര്‍ന്ന്‌ ബാന്‍്‌ഡ്‌ പുറത്തിറക്കി.ഇംഗീഷ്‌ സംഗീതജ്ഞന്‍ ജോര്‍ജ്‌ ഹാരിസ്‌,ജോണ്‍ ഹാന്‍ഡി,ഐറിഷ്‌ ഗായകന്‍ വാന്‍ മോറിസണ്‍ എന്നിവരോടൊപ്പവും നിരവധി ആല്‍ബങ്ങള്‍ക്ക്‌ വേണ്ടി സാക്കിര്‍ ഹുസൈന്‍ വായിച്ചിട്ടുണ്ട്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ സമന്വയിപ്പിച്ച്‌ പ്ലാനറ്റ്‌ ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്‌ധന്‍ ഗ്രേറ്റ്‌ഫുള്‍ ഡെഡ്‌ റോക്ക്‌ ബാന്‍ഡിലെ മിക്കി ഹാര്‍ട്‌ തയാറാക്കിയ ആല്‍ബത്തില്‍ ഇന്‍ഡ്യയില്‍ നിന്നും ഘടം വിദഗ്‌ധന്‍ വിക്കു വിനായക്രത്തിനൊപ്പം സാക്കിര്‍ ഹുസൈനുമുണ്ടായിരുന്നു. 1991 ല്‍ പുറത്തിറക്കിയ ഈ ആല്‍ബത്തിന്‌ 1992 ല്‍ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഗ്രേറ്റ്‌ഫുള്‍ ഡെഡ്‌ എന്ന റോക്ക്‌ ബാന്‍ഡിലെ മിക്കി ഹാര്‍ട്‌, സാക്കിര്‍ ഹുസൈന്‍,നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അദേപോജു ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേര്‍ന്ന ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന്‌ കണ്ടംപെററി വേള്‍ഡ്‌ മ്യൂസിക്‌ ആല്‍ബത്തിനുള്ള 51 ാമത്‌ ഗ്രാമി പുരസ്‌കാരം 2009 ല്‍ ലഭിക്കുകയുണ്ടായി

ENGLISH SUMMARY:

Rest In Peace: Zakir Hussain Passes Away At The Age Of 73