ganapathy-pic-issue

TOPICS COVERED

അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തൽ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച് വിൽപ്പന നടത്തിയ അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിക്ഷേധം. ഹിന്ദു സമൂഹത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. 

ഇത്തരം വസ്ത്രങ്ങൾ വിൽപ്പന നടത്തുന്നത് വാള്‍മാര്‍ട്ട് ഉടൻ നിർത്തലാക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഗണപതിയുടെ ചിത്രങ്ങൾ ചേർത്തുള്ള വസ്തുക്കളുടെ വിൽപ്പന ഉടൻ നിർത്തണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 

വാള്‍മാര്‍ട്ടിനെതിരെ പ്രതിക്ഷേധം ശക്തമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ  വാള്‍മാര്‍ട്ട് അവരുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തൽ വസ്ത്രങ്ങൾ ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ടെന്ന ആരോപണവും ‌ഉയരുന്നുണ്ട്.

ENGLISH SUMMARY:

US retailer Walmart is in the news for all the wrong reasons this shopping season. The company has faced strong criticism from the Hindu community since it began selling slippers, undergarments, swimsuits, and other items featuring prints of Lord Ganesha. Following the backlash, Walmart removed the Ganesha slippers from its online catalogue.