അവകാശലംഘന നോട്ടീസിനെ ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. കോൺഗ്രസ് അംഗം അഭിഷേക് സിങ്വിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ട് കണ്ടെടുത്തു എന്ന ചെയർമാന്‍റെ പരാമർശം രാജ്യ സഭയിൽ വാക്കേറ്റത്തിന് ഇടയാക്കി.
രാഹുൽഗാന്ധിക്കെതിരെ സഭയ്ക്കുള്ളിൽ നടത്തിയ പരാമർശത്തിൽ നിഷികാന്ത് ദുബെയ്ക്കെതിരെയും പുറത്തെ പരാമർശത്തിൽ സംപിത് പാത്രക്കെതിരെയുമാണ് കോൺഗ്രസ് അവകാശ ലംഘന നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് നിഷികാന്ത് ദുബയെ വീണ്ടും സംസാരിക്കാൻ ചെയർ അനുവദിച്ചതോടെ പ്രതിപ ക്ഷം ബഹളം വച്ചു. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. ചെയർ നിഷ്പക്ഷമല്ലെന്നും പാർലമെന്‍റ് ജനധിപത്യം അട്ടിമറിക്കപ്പെടുന്നുവെന്നും കോൺഗ്രസ്.
രാജ്യസഭയിൽ നോട്ട് വിവാദം. ഇന്നലെ സുരക്ഷാ പരിശോധനയ്ക്കിടെ ,കോൺഗ്രസ് അംഗം അഭിഷേക് സിങ്വിയുടെ സീറ്റിൽ നിന്ന് നോട്ട് കെട്ട് കണ്ടെടുത്തെന്ന് രാജ്യസഭാ അധ്യക്ഷൻ അറിയിച്ചു. തന്‍റെ കയ്യിൽ ആകെ 500 രൂപയാണ് ഉണ്ടായിരുന്നതെന്ന് സിങ്വി പറഞ്ഞു. അന്വേഷണം നടത്തും മുമ്പ് അംഗത്തിന്‍റെ പേര് പറഞ്ഞതിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വിയോജിപ്പ് അറിയിച്ചു. സഭ ചേരും മുമ്പ് പ്രതിപക്ഷ അംഗങ്ങൾ വായ മൂടിക്കെട്ടി അംബേദ്കർ പ്രതിമയിലേയ്ക്ക് മാർച്ച് ചെയ്തു.