delhi-blast

TOPICS COVERED

ഡല്‍ഹിയിലെ സ്ഫോടനങ്ങളില്‍ ആരോപണപ്രത്യാരോപണങ്ങളുമായി ബി.ജെ.പിയും എ.എ.പിയും.  ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി ഗുണ്ടാപ്പാര്‍ട്ടിയാണെന്നു ബി.ജെ.പി. തിരിച്ചടിച്ചു. AAP എം.എല്‍.എ ഗുണ്ടാനേതാവുമായി നടത്തിയതെന്ന പേരില്‍ സംഭാഷണവും പുറത്തുവിട്ടു.  

 

ഒന്നരമാസത്തിനിടെ രണ്ട് സ്ഫോടനങ്ങളാണ് രാജ്യതലസ്ഥാനത്ത് നടന്നത്. പൊതുനിരത്തില്‍ അടക്കം വെടിവയ്പ്പും കൊലപാതകങ്ങളും ഏറെ. ക്രമസാമാധന പാലനം ഉറപ്പാക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അമിത് ഷായും പരാജയപ്പെട്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി അതിഷി തന്നെ രംഗത്തെത്തി

എ.എ.പി എം.എല്‍.എ നരേഷ് ബല്യാന്‍ ഗുണ്ടാ നേതാവുമായി സംസാരിക്കുന്നതെന്ന പേരില്‍ ഓഡിയോ സന്ദേശം പുറത്തുവിട്ടാണ് ബി.ജെ.പി തിരിച്ചടിച്ചത്. ബില്‍ഡര്‍മാരില്‍ നിന്നും വ്യവസായികളില്‍ നിന്നും പണം പിരിക്കാന്‍ എം.എല്‍.എ ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അരവിന്ദ് കേജ്‌രിവാളിന്‍റെ അറിവോടെയാണ് എം.എല്‍.എ ഗുണ്ടാനേതാവുമായി സംസാരിച്ചതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയും ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയും എ.എ.പിയും ക്രമസമാധാനത്തിന്‍റെ പേരില്‍ പരസ്പരം പോരടിക്കുന്നത്

ENGLISH SUMMARY:

BJP and AAP with accusations and counter accusations in Delhi blasts