നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജമ്മു കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഭീകരാക്രമണം. ബാരാമുള്ളയില്‍ മൂന്ന് ഭീകരരെ വധിച്ചു. കിഷ്ത്വാറില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ കിഷ്ത്വാറിലും വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഷ്‌ത്വാറില്‍ ഇന്നലെ വൈകിട്ട് തുടങ്ങിയ ഏറ്റുമുട്ടലിലാണ് സുബേദാര്‍ വിപന്‍ കുമാര്‍, സിപ്പോയ് അരവിന്ദ് സിങ് എന്നീ ജവാന്‍മാര്‍ വീരമൃത്യുവരിച്ചത്. മറ്റ് രണ്ട് കരസേന ജവാന്‍മാര്‍ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റു. പാരാ കമാന്‍ഡോകളെയടക്കം പ്രദേശത്ത് വിന്യസിച്ച് വ്യാപക തിരച്ചില്‍ തുടരുകയാണ്. രണ്ട് ഭീകരരെ കിഷ്ത്വാറില്‍ വധിച്ചെന്നാണ് വിവരം. ബാരാമുള്ളയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലും ഇപ്പോഴും തുടരുന്നു.
മൂന്ന് ഭീകരരെ ബാരാമുള്ളയില്‍ വധിച്ചു. എന്നാല്‍ ഇതുവരെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വെടിയേറ്റ് കിടക്കുന്ന ഭീകരന്‍റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കരസേനയ്ക്ക് പുറമെ ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ഭീകരരെ നേരിടുന്നു.